Wednesday, August 16, 2006

വരിക ചിന്ത്യ്ക്കു ചിന്തേരിടാം.

ഞാനെന്‍റെ മട്ടുപ്പാവില്‍ ഉറന്ങാന്‍ കിടക്കുകയായിരുന്നു.തലയ്ക്കു മുകളില്‍ പൌര്‍ണമി.ചുറ്റും നക്ഷത്രക്കുരുന്നുകള്‍ കണ്ണു ചിമ്മുന്നു.എന്‍റെ അപ്പനപ്പൂപ്പന്മാരെ കണ്ട നക്ഷത്രക്കുഞുങള്‍ എന്നെയും നോക്കി കണ്ണൂചിമ്മി ചിരിച്ചു.
കവികള്‍ക്കു‍~,ചിത്രകാരന്മാര്‍ക്കു‍~,ചിന്തകന്മാര്‍ക്കു‍~,കാമുകന്മാര്‍ക്കു്,സത്യാന്വേഷികള്‍ക്കു് എന്നും അത്ഭുതമായി നിന്ന ഈ പ്രപഞ്ച സുന്ദരികള്‍ക്കു്മപ്പുറമുള്ള ലോകത്തേയ്ക്കൊക്കെ ഞാന്‍ ചിന്തിച്ചപ്പോള്‍ ഞാന്‍ ഒരു പുഴുവാണെന്നു‍~ എനിക്കു് മനസ്സിലായി.വെറും പുഴു.

‍നക്ഷത്രങ്ങള്‍

നിങ്ങളും ഞാനും അമ്മയുടെ ഒക്കത്തിരുന്നു അമ്മിഞ്ഞപാലു കുടിച്ചോണ്ടിരുന്നപ്പോള്‍ നമ്മളെ കാണിച്ചു തന്ന കുരുന്നു നക്ഷത്രങ്ങള്‍,നിങ്ങളെയും എന്നെയും കെട്ടി പൊതിഞ്ഞ്‌ കത്തിക്കുകയോ,പെട്ടിയിലാക്കുകയോ,എന്തേലും ചെയ്തു തീര്‍ക്കുമ്പോഴും ദൃക്‌ക്സാക്ഷിയായി നില്‍ക്കുന്ന നക്ഷത്രക്കുരുന്നുകളേ എന്റെ പ്രണാമം.കാലം മാറ്റാത്ത ഈ ചുവര്‍ ച്ചിത്രങ്ങള്‍ക്കു് ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.
നക്ഷത്രങ്ങള്‍.