Wednesday, August 16, 2006

‍നക്ഷത്രങ്ങള്‍

നിങ്ങളും ഞാനും അമ്മയുടെ ഒക്കത്തിരുന്നു അമ്മിഞ്ഞപാലു കുടിച്ചോണ്ടിരുന്നപ്പോള്‍ നമ്മളെ കാണിച്ചു തന്ന കുരുന്നു നക്ഷത്രങ്ങള്‍,നിങ്ങളെയും എന്നെയും കെട്ടി പൊതിഞ്ഞ്‌ കത്തിക്കുകയോ,പെട്ടിയിലാക്കുകയോ,എന്തേലും ചെയ്തു തീര്‍ക്കുമ്പോഴും ദൃക്‌ക്സാക്ഷിയായി നില്‍ക്കുന്ന നക്ഷത്രക്കുരുന്നുകളേ എന്റെ പ്രണാമം.കാലം മാറ്റാത്ത ഈ ചുവര്‍ ച്ചിത്രങ്ങള്‍ക്കു് ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.
നക്ഷത്രങ്ങള്‍.

11 Comments:

Blogger കൈത്തിരി said...

സ്വാഗതം... നക്ഷത്രങ്ങളും ഇതുവഴിയേ... വരൂ പ്രകാശിക്കു...

Wednesday, August 16, 2006 4:31:00 PM  
Blogger വയനാടന്‍ said...

മിന്നിത്തുടങ്ങിക്കോളൂ............

Wednesday, August 16, 2006 4:35:00 PM  
Blogger NAKSHATHRANGAL said...

ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ.....തെറ്റി നിനക്കുണ്ണി ചൊല്ലാം......
നക്ഷത്ത്രങള്‍.

Wednesday, August 16, 2006 4:38:00 PM  
Blogger ദില്‍ബാസുരന്‍ said...

ഇത് ഒന്ന് കണ്ട് നോക്കൂ.

കമന്റ് വേറെ വിന്‍ഡോവില്‍ വരുന്നത് മാറ്റിയാല്‍ സൌകര്യമായിരുന്നു.

Wednesday, August 16, 2006 4:50:00 PM  
Blogger ദില്‍ബാസുരന്‍ said...

സ്വാഗതം!

Wednesday, August 16, 2006 4:51:00 PM  
Blogger ശ്രീജിത്ത്‌ കെ said...

ദില്‍ബൂ, താങ്കള്‍ ആ ലിങ്ക് എന്തിനാണ് കൊടുക്കുന്നത്? അവിടെ ഒന്നും പ്രത്യേകിച്ച് പറയാനില്ലല്ലോ?

സ്വഗതം നക്ഷത്രങ്ങളേ, ഞങ്ങളുടെ ഈ കൂട്ടായ്മയില്‍ നന്നായി തിളങ്ങട്ടേ. എല്ലാ ആശംസകളും.

ഈ ബ്ലോഗിന്റെ പേര് ഒന്ന് മലയാളത്തില്‍ ആക്കാമോ? എങ്കില്‍ ഇവിടെ അത് അക്ഷരമാല ക്രമത്തില്‍ വന്നേനേ.

Wednesday, August 16, 2006 5:14:00 PM  
Anonymous Anonymous said...

WELCOMEEEEEEEEE

Wednesday, August 16, 2006 5:19:00 PM  
Blogger ദില്‍ബാസുരന്‍ said...

ശ്രീ‍ജീ,

എന്തിനെയൊക്കെപ്പറ്റി ബ്ലോഗ് ചെയ്യാം എന്നുള്ള ഓപ്ഷനുകളാണ്. പെരിങ്സിന് വാക്ക് കൊടുത്തിരുന്നതാണ് പുതിയതായി വരുന്നവര്‍ക്ക് ഇത് കൊടുക്കാമെന്ന്.ആവശ്യമില്ല എന്ന് തോന്നുന്നെങ്കില്‍ നിര്‍ത്താം.

Wednesday, August 16, 2006 5:35:00 PM  
Blogger പെരിങ്ങോടന്‍ said...

ദില്‍ബു ഈ വാക്കിനെ കുറിച്ചാണല്ലേ നേരത്തെ പറഞ്ഞതു്. എനിക്കോടിയില്ല. ശ്രീജിത്തേ എന്തിനെക്കുറിച്ചെല്ലാം ബ്ലോഗ് ചെയ്യാമെന്നു നവാഗതര്‍ക്കു ഒരു എത്തും‌പിടിയുമില്ലെന്നു ദില്‍ബാസുരന്‍ അഭിപ്രായപ്പെട്ടു കണ്ടു (ഇവിടെ മൊത്തം കഥമയമാണെന്നും അല്ലേ?) ശ്രീജിത്തിനോ മറ്റാര്‍ക്കെങ്കിലും ഈ ലിസ്റ്റൊന്നു വിപുലീകരിക്കാവുന്നതാണു്. ഇപ്പോഴുള്ളതില്‍ സിബു നല്‍കിയിരിക്കുന്ന ബ്ലോഗുകള്‍ ഉദാഹരണങ്ങള്‍ മാത്രമാണു്, ഏറ്റവും മികച്ചവയെന്നോ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നവയെന്നോ അര്‍ത്ഥമാക്കുന്നില്ല എന്നും പറഞ്ഞുകൊള്ളട്ടെ (തെറ്റിദ്ധാരണകള്‍ക്കു് ഇടം കൊടുക്കാതിരിക്കുവാന്‍ പറയുന്നുവെന്നു മാത്രം)

പുതിയ ബ്ലോഗറേ സ്വാഗതം. മുകളില്‍ എഴുതിയിരിക്കുന്നത്രയും താങ്കളെ സംബന്ധിച്ചിടത്തോളം ഓഫ്‌ടോപ്പിക്കാവും ക്ഷമിക്കുക.

Wednesday, August 16, 2006 6:29:00 PM  
Blogger ശ്രീജിത്ത്‌ കെ said...

ദില്‍ബു ആ ലിങ്ക് എന്തിനു കൊടുത്തു എന്ന് മനസ്സിലായില്ലായിരുന്നു. മറ്റ് ചില സ്ഥലങ്ങളിലും ദില്‍ബു അത് കൊടുത്തു കണ്ടു. തുടക്കക്കാര്‍ക്ക് സ്വാഗതം പറയുമ്പോള്‍ സെറ്റിങ്ങ്സ് മാത്രമല്ലേ നമ്മള്‍ കൊടുക്കാറുണ്ടായിരുന്നുള്ളൂ എന്നാലോചിച്ചാണ് കണ്‍ഫ്യൂഷനായത്, മാപ്പ്.

എങ്കിലും പറയട്ടെ, കുറച്ച് ഉദാഹരണങ്ങള്‍ പുതുബ്ലോഗേര്‍സിനു കാണിച്ച് കൊടുത്ത് ഇതുപോലെയൊക്കെയാണ് പൊതുവില്‍ ബ്ലോഗുകളില്‍ ആളുകള്‍ എഴുതുന്നത് എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. തനിമലയാളത്തിന്റെ ലിങ്ക് തന്നെ ഒരു പുതുമുഖത്തിന് ആവശ്യമുള്ള വിദ്യാഭ്യാസമാകും എന്ന് എനിക്ക് തോന്നുന്നു. കുറച്ച് സാമ്പിളുകള്‍ കാണിച്ചു കൊടുത്താല്‍ അവര്‍ അതു പോലെ സ്റ്റീരിയോടൈപ്പ്ഡ് ആകുമെന്ന് ഞാന്‍ ഭയക്കുന്നു.

Wednesday, August 16, 2006 7:10:00 PM  
Blogger ബിന്ദു said...

ആകാശത്തില്‍ ധ്രുവനക്ഷത്രമെന്ന കണക്കേ ബ്ലോഗില്‍ തിളങ്ങൂ... സ്വാഗതം. :)

Wednesday, August 16, 2006 9:18:00 PM  

Post a Comment

Links to this post:

Create a Link

<< Home